ചെന്നൈയിന്‍ എഫ്സിക്ക് രണ്ടാം കിരീടം

0
56

ബംഗളൂരു:ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ബെംഗളൂരു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഏറ്റുവാങ്ങി. അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസവുമായായിരുന്നു ബെംഗളൂരു ഇന്ന് കണ്ടീരവയില്‍ തുടങ്ങിയത്. അതിന്റെ ഫലം ഒമ്ബതാം മിനുട്ടില്‍ ബെംഗളൂരുവിന് ലഭിക്കുകയും ചെയ്തു. ഒമ്ബതാം മിനുട്ടില്‍ ഉദാന്തയുടെ ക്രോസില്‍ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍. എന്നാല്‍ ബം​ഗളുരുവിന്റെ ആവേശം അധികം നീണ്ടുനിന്നില്ല. മെയ്ല്‍സണിലൂടെ ​ഗോള്‍ തിരിച്ചടിച്ച്‌ ചെന്നൈ മത്സരം സമനിലയിലാക്കി.മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ചെന്നെെയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ഗോളാക്കി മാറ്റിയായിരുന്നു ചെന്നെെയുടെ ആദ്യ ഗോള്‍. ഗ്രിഗറി നെല്‍സന്‍ ബംഗളൂരു ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച മെയ്ല്‍സണിന്റെ ഹെഡ്ഡര്‍ ബംഗളൂരുവിന്റെ ഉയരക്കാരന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടന്നാണ് വല കുലുങ്ങിയത്.

പിന്നീട് ലീഡിനായി കടുത്ത പോരാട്ടമാണ് ഇരുടീമുകളും നടത്തിയത്. നിരന്തര ആക്രമണ- പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ലഭിച്ച മറ്റൊരു കോര്‍ണറും ഗോളാക്കി മാറ്റി മെയ്ല്‍സണ്‍ ചെന്നെെയ്ക്ക് മത്സരത്തില്‍ ലീഡ് സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ വീണ്ടും റാഫേല്‍ വക മൂന്നാം ​ഗോള്‍ ചെന്നൈ നേടിയതോടെ രണ്ടാം തവണയും കപ്പ് ചെന്നൈയ്ക്ക്.