ജിയോയ്ക്ക് വെല്ലുവിളിയുമായി ഡോക്കോമോ

0
72

ജിയോയ്ക്ക് വെല്ലുവിളിയുമായി ഡോക്കോമോ. പുതിയ ഓഫറുമായാണ് ഡോക്കോമ എത്തിയിരിക്കുന്നത്. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമോയുടെ വാഗ്ദാനം.

ജിയോ നല്‍കുന്നത് 149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയും. എന്നാല്‍ ഡോക്കോമോ നല്‍കുന്നത് ഈ പ്ലാന്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ്.

ഡോക്കോമോ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്‌എംഎസുകള്‍ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആ‍ഴ്ചയില്‍ 10,000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാന്‍ കൂടാതെ 179,229,348,349,499 പ്ലാനുകളും ഡോക്കോമ അവതരിപ്പിച്ചിട്ടുണ്ട്.