ദ്രാവിഡ നാട് രൂപീകരിക്കണമെന്ന് സ്റ്റാലിന്‍

0
73
Mk Stalin Deputy Chief Minister of Tamil Nadu from 2009 to 2011

ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. കാലങ്ങളായുള്ള ഇങ്ങനെയൊരു ആവശ്യം നടക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ഈ റോഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്റ്റാലിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ കശാപ്പ് നിരോധനം കൊണ്ടുവന്നപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് സൗത്ത് ഇന്ത്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിനുകളും നടന്നിരുന്നു. അതേസമയം, തിങ്കളാഴ്ച പാര്‍ലമെന്റില്‍ ടി.ഡി.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് സ്റ്റാലിന്‍ അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എ.കെ.പളനിസാമിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയില്ലെന്നാണ് അറിയുന്നത്. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് അണ്ണാ ഡി.എം.കെ.