നീ​ര​വ് മോ​ദി​യു​ടെ 250 ഏ​ക്ക​ർ ഭൂ​മി ക​ർ​ഷ​ക​ർ പി​ടി​ച്ചെ​ടു​ത്തു

0
58

മും​ബൈ:പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ ഭൂ​മി മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ർ​ഷ​ക​ർ പി​ടി​ച്ചെ​ടു​ത്തു. അ​ഹ​മ്മ​ദ്ന​ഗ​ർ ജി​ല്ല​യി​ലെ ക​ണ്ഡ​ല​യി​ൽ 250 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ക​ർ​ഷ​ക​ർ പി​ടി​ച്ചെ​ടു​ത്ത​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഇരുന്നൂറോളം പേ​ര​ട​ങ്ങു​ന്ന സം​ഘം ട്രാ​ക്ട​റു​മാ​യി എ​ത്തി​യാ​ണ് ഭൂ​മി പി​ടി​ച്ചെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. 250 ഏ​ക്ക​റി​ലും ഉ​ട​ന്‍ കൃ​ഷി തു​ട​ങ്ങാ​നാ​ണ് ക​ര്‍​ഷ​ക​രു​ടെ തീ​രു​മാ​നം.

ദേ​ശീ​യ പ​താ​ക​യും മ​ഹാ​ത്മാ ഗാ​ന്ധി, ബി.​ആ​ർ അം​ബേ​ദ്ക്ക​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും വ​ഹി​ച്ചെ​ത്തി​യ ക​ർ​ഷ​ക​ർ മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി. പ്രാ​ദേ​ശി​ക ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭൂ​മി​പി​ടി​ച്ചെ​ടു​ക്ക​ൽ. 2013 ൽ ​ആ​ണ് നീ​ര​വ് മോ​ദി​യു​ടെ ക​മ്പ​നി ഈ ​ഭൂ​മി ക​ർ​ഷ​ക​രി​ൽ​നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ക്ക​റി​നു ര​ണ്ടു ല​ക്ഷം രൂ​പ വി​ല​യു​ള്ള ഭൂ​മി ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ​യും 15,000 രൂ​പ​യും ന​ൽ​കി​യാ​ണ് നീ​ര​വ് മോ​ദി​യു​ടെ സ്ഥാ​പ​നം ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ക​ര്‍​ഭാ​രി ഗാ​വ്‌​ലി പ​റ​ഞ്ഞു.