പ്രണവിന്‍റെ അടുത്ത ചിത്രത്തിലേയ്ക്ക്‌ നായികയെ തേടുന്നു

0
64

ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രത്തിലേക്ക് നായികയെ തേടുന്നു. സൂപ്പർഹിറ്റായ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതിനായുള്ള ആദ്യഘട്ട ഓഡിഷന്‍ ദുബായിയില്‍ തുടക്കമാകുന്നു. മാര്‍ച്ച 22, 23 തീയതികളിലാണ് നായികയ്ക്കു വേണ്ടിയുള്ള ഓഡിഷന്‍. ഇന്ത്യയിലെ തീയതി പിന്നീടറിയിക്കും.

സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ തിരക്കഥയും അരുൺ തന്നെയാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ചിത്രം നിർമിക്കുന്നത് മുളകുപാടം ഫിലിംസ് ആണ്. അരുൺ ഗോപിയുടെ ആദ്യചിത്രം നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

ജീത്തു ജോസഫിന്റെ അസോസിയേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.