ഫാറൂഖ് കോളേജ് സംഘര്‍ഷം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

0
58

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച ഫറൂഖ് കോളേജ് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിഷാദ്, ഷാജിര്‍, യൂനസ് എന്നീ അധ്യാപകര്‍ക്കെതിരെയാണ് ഫറോക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകര്‍ക്ക് പുറമെ വിദ്യാര്‍ഥികളുടെ വാഹനമിടിച്ചു പരിക്കേറ്റെന്ന് പറയുന്ന ലാബ് അസിസ്റ്റന്റിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരുക, കലാപത്തിന് നേതൃത്വം നല്‍കുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അധ്യാപകരുടെ പരാതിയില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുള്ളതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. അധ്യാപകരുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ കണ്ണിന് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. എന്നാല്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിട്ടില്ലെന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റ് സ്വീകരിച്ചിരുന്നത്.