മദ്യനയം സര്‍ക്കാരിന് തിരിച്ചടിയാകും: വി.എം.സുധീരന്‍

0
50

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മദ്യനയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ മദ്യ ലോബിക്കൊപ്പമാണ്. സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് മദ്യം ഒഴുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആലസ്യം വെടിഞ്ഞു പ്രതിഷേധവുമായി രംഗത്ത് വരണമെന്നും സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പും പറഞ്ഞിരുന്നു. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്നും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ തിരിച്ചടി ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും ബിഷപ്പ് വെല്ലുവിളച്ചു. എന്നാല്‍ സഭയുടെ വെല്ലുവിളി തങ്ങള്‍ സ്വീകരിക്കുന്നതായി സിപിഎമ്മും അറിയിച്ചു.