മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യെച്ചൂരി,തീരുമാനത്തെക്കുറിച്ച് കേരള നേതൃത്വത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടും

0
49

ന്യൂഡല്‍ഹി: മദ്യനയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് കേരള നേതൃത്വത്തില്‍ നിന്നു വിശദാംശങ്ങള്‍ തേടുമെന്നും മദ്യ ഉപഭോഗം കുറയ്ക്കുമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും സീതാറാം യച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു.

പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനവും ഇതാണ്. അധികാരത്തില്‍ വന്നാല്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത്. പുതിയ എന്തെങ്കിലും തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും യച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.