മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു

0
96

വിപണിയിലെത്തി രണ്ടു മാസം തികയും മുമ്പെ മാരുതി സ്വിഫ്റ്റ് കൈയ്യടക്കിയത് 75,000 ത്തില്‍പ്പരം ബുക്കിംഗ്. 4.99 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില. ആവശ്യക്കാരേറി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസമാണ് പുതിയ മാരുതി ഹാച്ച്‌ബാക്കിനായുള്ള കാത്തിരിപ്പു സമയം.

കണക്കുകള്‍ പ്രകാരം ഇതുവരെയും 17 ലക്ഷം സ്വിഫ്റ്റ് ഹാച്ച്ബാക്കുകളാണ് ഇന്ത്യന്‍ നിരത്തില്‍ ഓടുന്നത്. രാജ്യാന്തര തലത്തില്‍ സ്വിഫ്റ്റ് ഉപഭോക്താക്കളുടെ എണ്ണം 58 ലക്ഷം കടക്കും.

പഴയ സ്വിഫ്റ്റിനെക്കാളും കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ സുരക്ഷ, സ്വിഫ്റ്റിന് ലഭിച്ച അഞ്ചു സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പ്രധാന ആകര്‍ഷണം.

VXi, VDi, ZDi, വേരിയന്റുകളില്‍ മാത്രമാണ് എഎംടി. പഴയ സ്വിഫ്റ്റിന്റെ എഞ്ചിനില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റും വരുന്നത്. 6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍.

4,000 rpm ല്‍ 74 bhp കരുത്തും 2,000 rpm ല്‍ 190 Nm torque ഉം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്