മുംബൈയിലെ കൊളാബയില്‍ സൈന്യത്തിന്റെ കെട്ടിടത്തില്‍ തീപിടുത്തം

0
43

മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ സൈന്യത്തിന്റെ കെട്ടിടത്തിനു തീപിടിച്ചു. നാല് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഫ്ഗാന്‍ പള്ളിക്കു സമീപമാണ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ നാലുനിലക്കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്നു വൈകുന്നേരമായിരുന്നു സംഭവം. നാല് ഫയര്‍ എഞ്ചിനുകളും നാല് ഫയര്‍ ടാങ്കറുകളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.