മുഹമ്മദ് ഷമി ഐ പി എല്‍ മത്സരങ്ങൾ കളിക്കുമോ ?

0
66

മുംബൈ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പേരിലുള്ള വിവാദങ്ങളൊന്നും താരത്തിന്റെ ഐ പി എല്‍ കരിയറിനെ തെല്ലും ബാധിക്കില്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മൂന്നു കോടി രൂപയ്ക്ക് ഡല്‍ഹി ഡയര്‍ ഡെവിള്‍സാണ് ഷമിയെ ലേലത്തിനെടുത്തത്. ലീഗില്‍ കളിക്കാന്‍ താരത്തിന് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി കൊടുത്തതായാണ് മിഡ് ഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ പി എല്ലില്‍ നിന്ന് ഷമിയെ വിലക്കില്ലന്നും . ഷമിയുടെ വ്യക്തിജീവിത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാളുടെ കരിയര്‍ ബലികഴിക്കണമെന്ന പറയുന്നതില്‍ അര്‍ഥമില്ലന്നും വ്യക്തമാകുന്നു . ആന്റി-കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചയ്ക്കെടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ റിപ്പോര്‍ട്ട് വരുമെന്നും അതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് ഐ പി എല്‍ ചീഫ് രാജീവ് ശുക്ല വ്യക്തമാക്കിയത്.

ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിട്ടുണ്ട്. നിരപരാധിയാണെന്ന് തെളിയിച്ചാല്‍ മാത്രമാണ് താരത്തിന് വീണ്ടും കരാര്‍ നല്‍കുകയെന്നാണ് ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.