യുപിയില്‍ ബിജെപി മന്ത്രിയുടെ മരുമകന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

0
42

ലക്‌നൗ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ യോ​ഗി മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ത്തി​ന്‍റെ മ​രു​മ​ക​ൻ ബി​ജെ​പി​ വി​ട്ട് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​ടെ മ​രു​മ​ക​ൻ ന​വാ​ൽ കി​ഷോ​റാ​ണ് എ​സ്പി​യി​ൽ ചേ​ർ​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ​യും അസം ഖാ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​വാ​ൽ കി​ഷോ​ർ എ​സ്പി​യു​ടെ ഭാ​ഗ​മാ​യ​ത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍, നവല്‍ കിഷോറിന്റെ അമ്മാവന്‍ സ്വാമി പ്രസാദ് മൗര്യ, ബിഎസ്പി വിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. പാദ്രുവന നിയമസഭ സീറ്റില്‍ നിന്ന് മത്സരിച്ച മൗര്യ നിലവില്‍ സംസ്ഥാന തൊഴില്‍ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.

ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മ​ണ്ഡ​ല​മാ​യ ഗോ​ര​ക്പു​രി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ മ​ണ്ഡ​ല​മാ​യ ഫൂ​ൽ​പു​രി​ലും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ബി​ജെ​പി​യെ തോല്പിച്ചിരുന്നു.