യൂട്യൂബില്‍ ഹിറ്റായി കിടുവിലെ ഗാനം

0
61

 

റിലീസിങ്ങിന് മുന്‍പ് കിടു എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു.22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസാണ് ഗാനം നേടിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ഗാനം ആലപിച്ചതും വിമല്‍ ടി കെയാണ്.

ട്രെന്‍ഡിങ് ലിസ്റ്റില്‍ ടോപ് ഫൈവ് വീഡിയോകളില്‍ ഒന്നാണ് കിടുവിലെ ഈ ഗാനം. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മജീദ് അബുവാണ്. പി .കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പികെ സാബുവും നസീറ കെയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫിഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
റംസാന്‍ മുഹമ്മദ് , അനഘ സ്റ്റിബിന്‍ , ലിയോണ ലിഷോയ് , മിനണ്‍ ജോണ്‍ , അല്‍ത്താഫ് മനാഫ് , അയ്‌മോന്‍, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.