റഷ്യന്‍ ലോകകപ്പില്‍ റഫറിയെ സഹായിക്കാന്‍ ‘വാര്‍’ സംവിധാനം

0
50

കളിക്കിടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ സഹായിക്കാന്‍ ഇനി പുതിയ സംവിധാനം. റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാനാകും ‘വാര്‍'(വീഡിയോ അസിസ്റ്റന്റ് റഫറീയിങ്) കളികളത്തിലെത്തുന്നത്. കൊളംബിയയില്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം ലോകകപ്പിന് വാര്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഫിഫ അധ്യക്ഷന്‍ ജിയോന്നി ഇന്‍ഫാന്റിനോ വാര്‍ ഉപയോഗിച്ച് കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് അറിയിച്ചു. ഗോള്‍, പെനാല്‍റ്റി, ചുവപ്പ് കാര്‍ഡ് നല്‍കല്‍, ആളുമാറി നടപടിയെടുക്കല്‍ എന്നിവയില്‍ റഫറിമാര്‍ വീഡിയോയുടെ സഹായം തേടും. നിലവില്‍ ഇത്തരം പിഴവുകളില്‍ റഫറിമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. ഇത് റഫറിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇനി മുതല്‍ അത്തരം സാഹചര്യങ്ങളില്‍
‘വാര്‍’ ഏറെ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.