ലാലു പ്രസാദ് യാദവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
56

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദയാരോഗ്യ വിഭാഗത്തിനു കീഴില്‍ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് അധികൃതര്‍ അറിയിച്ചു. ബിര്‍സ മുണ്ട ജയിലില്‍ നിന്നാണ് ലാലുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. അറുപത്തിയൊന്‍പതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജയിലവാസത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയില്‍ ശിക്ഷ.