‘സംഘഗാനവും’ ‘ശേഷക്രിയയും’ വായിച്ചില്ലെങ്കില്‍ കുറച്ചിലായി കണ്ടിരുന്ന എന്റെ തലമുറയിലെ എഴുത്തുകാരന് പ്രണാമം’

0
84

കോഴിക്കോട്: അന്തരിച്ച എഴുത്തുകാരന്‍ എം.സുകുമാരന് പ്രണാമമര്‍പ്പിച്ച് നടന്‍ ജോയ് മാത്യു. ‘അല്പന്മാരുടെയും അവാര്‍ഡ് തരപ്പെടുത്തുന്നവരുടേയും സംസ്ഥാന സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത മലയാള ചെറുകഥയിലെ ഒറ്റയാള്‍ പോരാളി’ എന്നാണ് ജോയ് മാത്യു സുകുമാരനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എം .സുകുമാരനു പ്രണാമം
———————–അല്‍പ്പന്മാരുടേയും
അവാര്‍ഡ് തരപ്പെടുത്തുന്നവരുടേയും സംസ്ഥാന സമ്മേളനങ്ങളില്‍
പങ്കെടുക്കാത്ത മലയാള ചെറുകഥയിലെ ഒറ്റയാള്‍ പോരാളി,
മനുഷ്യന്റെ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിലൂടെയേ സാദ്ധ്യമാകൂ
എന്ന് ചിന്തിച്ച് അതിനുവേണ്ടി കൊടിയ
പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടും
ഒറ്റുകാരനാകാതിരുന്ന
എഴുത്തുകാരന്‍, അതായിരുന്നു
എം സുകുമാരന്‍.
ഒരുകാലത്ത് രാഷ്ട്രീയ പ്രബുദ്ധതയുള്ള യുവാക്കളുടെ ഇഷ്ടകഥാകൃത്ത്
‘സംഘഗാനവും ”ശേഷക്രിയയും’
വായിച്ചില്ലെങ്കില്‍ അതൊരു
കുറച്ചിലായി കണ്ടിരുന്ന എന്റെ
തലമുറയിലെ ‘ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്’ എന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച എഴുത്തുകാരനു പ്രണാമം