സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരണപ്പെട്ടു

0
73

കാട്ടാക്കട : കാട്ടാക്കട വിസ്മയ ഹോട്ടലില്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.  കട്ടയ്‌ക്കോട് പുതുവയ്ക്കല്‍ നസറത്ത് ഭവനില്‍ സജീവ് (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള കുഴിയില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്നു തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

കൂടെ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ വെള്ളം കുടിക്കാന്‍ പോയ സമയത്തായിരുന്നു അപകടം. 30 അടി നീളവും 15 അടി വീതിയും ഉയരവും ഉള്ള നാലു ടാങ്കുകളുടെ നിര്‍മ്മാണം ആണ് ഇവിടെ നടന്നിരുന്നത്. കാട്ടാക്കട ഫയര്‍ ഫോഴ്‌സും പോലീസും എത്തി മണ്ണ് നീക്കം ചെയ്ത് സജീവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഉടന്‍ ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.