ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്കു നേരെ മാനഭംഗശ്രമം; നാല് പേര്‍ അറസ്റ്റില്‍

0
56

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വളപ്പില്‍ വിദ്യാര്‍ഥിനിക്കു നേരെ മാനഭംഗശ്രമം. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സര്‍വകലാശാല വളപ്പില്‍ മോഷണത്തിനെത്തിയവരാണു മാനഭംഗത്തിനു ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പത്തൊന്‍പതുകാരിക്കു നേരെയാണ് മാനഭംഗ ശ്രമമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സര്‍വകലാശാലയിലെ തടാകതീരത്ത് പെണ്‍കുട്ടിയും സഹപാഠിയും ഇരിക്കുമ്പോള്‍ നാല്‍വര്‍ സംഘം മതിലു ചാടി അകത്തേക്കു വരികയായിരുന്നു. സര്‍വകലാശാലയില്‍ നിന്നു ചെമ്പുകമ്പികള്‍ മോഷ്ടിക്കാനാണ് ഇവര്‍ മതില്‍ ചാടിക്കടന്നതെന്ന് ഡിസിപി വിശ്വ പ്രസാദ് പറഞ്ഞു. 16, 17 വയസ്സു പ്രായമുള്ളവരാണു നാലു പേരും. പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ട ഇവര്‍ അവരോടു പണവും മൊബൈല്‍ ഫോണുകളും ആവശ്യപ്പെടുകയായിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ തട്ടിപ്പറിച്ചു വാങ്ങി. പിന്നീടാണു പെണ്‍കുട്ടിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.