82 കിലോ തൂക്കമുള്ള നായ്ക്കുട്ടി; ഗിന്നസ് റെക്കോഡ്‌ ലക്ഷ്യമിട്ട് എമോര്‍മസ് യൂപ്രേറ്റ്സ്

0
78

ലോകത്തെ ഏറ്റവും വലിയ നായയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് എമോര്‍മസ് യൂപ്രേറ്റ്സ് എന്ന നായ്ക്കുട്ടി. ഒന്‍പത് മാസം മാത്രം പ്രായമുള്ള എമോര്‍മസ് യൂപ്രേറ്റ്സിന് 82 കിലോ തൂക്കവും 1.8 മീറ്റര്‍ നീളവും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ നായയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഒരു ദിവസം 8 ബക്കറ്റ് തീറ്റ വേണം.

അമേരിക്കന്‍ മോളോസസ് എന്ന വിഭാഗത്തിലാണ് ഈ നായ്ക്കുട്ടിപ്പെടുന്നത്. 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മെസപൊട്ടോമിയന്‍ മോളോസസ് വിഭാഗത്തില്‍പ്പെടുന്ന ഭീമന്‍ പട്ടികളുടെ വംശത്തിനോട് സാമ്യമുണ്ട് ഈ നായ്ക്കുട്ടിക്കും.

നേരെ നിന്നാന്‍ മനുഷ്യന്റെയത്ര ഉയരമുള്ള ഈ നായ്ക്കുട്ടിക്ക് 3.5 ലക്ഷത്തോളമാണ് മാര്‍ക്കറ്റ് വില. നായയെ കണ്ടാല്‍ പെട്ടെന്ന് പേടി തോന്നുമെങ്കിലും സ്ത്രീകളോടും കുട്ടികളോടും നല്ല സ്നേഹമാണ് ഈ നായ്ക്കുട്ടിക്ക്.