ഇരുണ്ട നിറക്കാരെ അപമാനിച്ചു;പാകിസ്ഥാന്‍ ടിവിഷോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങള്‍

0
50

‘ജാഗോ പാകിസ്ഥാന്‍ ജാഗോ’ എന്ന പാകിസ്ഥാന്‍ ഷോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. കറുത്ത നിറമുള്ളവരെ അപമാനിക്കുന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാകുന്നത്.

ടെലിവിഷന്‍ പരിപാടിയിലെ ‘മേരേ മേക്കപ്പ് ഹേ കമാല്‍’ എന്ന സെഗ്മെന്റിലാണ് കറുത്ത നിറമുള്ള സ്ത്രീകള്‍ക്ക് ബ്രൈഡല്‍ മേക്കപ്പ് അണിയാന്‍ ആവശ്യപ്പെട്ടത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ വെളുത്ത നിറമുള്ളവരും കറുത്ത നിറമുള്ളവരുമുള്ള രാജ്യമാണ് പാകിസ്ഥാന്‍. പൊതുസൗന്ദര്യസങ്കല്പം സാധാരണഗതിയില്‍ ഇരുണ്ട നിറമുള്ളവരെ വെളുത്ത നിറത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുക. എന്നാല്‍, ഷോയില്‍ വെളുത്ത നിറമുള്ള മോഡലുകളെ കൊണ്ടുവന്ന് ഇരുണ്ട നിറക്കാരാക്കുകയാണ് ചെയ്തത്.

കറുത്ത നിറമുള്ളവര്‍ക്ക് മേക്കഅപ്പ് ഇടുന്നത് ബുദ്ധിമുട്ടാണെന്നും ‘ഹബ്ഷാന്‍’ (നീഗ്രോ വനിതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പാകിസ്ഥാനി പദം). സ്ത്രീകളില്‍ ഇതുവരെയും മേക്ക്അപ്പ് ഇട്ടിട്ടില്ലെന്നും മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മല്‍സരാര്‍ത്ഥികളുടെ പ്രയോഗങ്ങളും മല്‍സര രീതിയും സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.