കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗമില്ല

0
62

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമില്ലെന്നും പ്രോജക്ട് ഉപേക്ഷിച്ചെന്നും നിര്‍മാതാവ് വിജയ് ബാബു. ആട് 2 വിന്റെ നൂറാം ദിനാഘോഷത്തില്‍ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം താന്‍ ഒരുക്കുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍തോമസ് അറിയിച്ചിരുന്നു.

തുടര്‍ന്ന് മമ്മൂട്ടിയും ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തി. സോഷ്യല്‍മീഡിയയില്‍ ചിത്രത്തെ വരവേറ്റ് നിരവധി പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമയുടെ പേരും പോസ്റ്ററും രണ്ടാം ഭാഗത്തിനായി ഉപയോഗിച്ചതിനെ നിയമപരമായി നേരിടുമെന്ന് നിര്‍മാതാവ് എം.മണി അറിയിച്ചു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്റെ പകര്‍പ്പവകാശത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും എം.മണി പറഞ്ഞു.

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായും എന്നാല്‍ കോട്ടയം പശ്ചാത്തലമായുള്ള മറ്റൊരു മമ്മൂട്ടി ചിത്രം തയ്യാറാക്കുമെന്നും നിര്‍മാതാവും നടനുമായ വിജയ് ബാബു അറിയിച്ചു.