തകര്‍പ്പന്‍ ലുക്കില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ട് ബീറേസിംഗ്

0
83

വില്‍പ്പനയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ്. വില പ്രഖ്യാപിക്കും മുമ്പേ തന്നെ 30000 അധികം ബുക്കിങ്ങുകള്‍ സ്വിഫ്റ്റിന് ലഭിച്ചെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. വിപണിയിലെത്തി ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം 17291 യൂണിറ്റ് സ്വിഫ്റ്റുകളാണ് നിരത്തിലെത്തിയത്. മാരുതിയുടെ ബൊലേനൊയെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ സ്വിഫ്റ്റിനായി.

പുത്തന്‍ മോഡല്‍ സ്വിഫ്റ്റിന്റെ ജനസ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ സ്വിഫ്റ്റിന്റെ സ്‌പോര്‍ട്ട് ബീറേസിംഗ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുകി. ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റ് സ്പോര്‍ട് ബീറേസിംഗിനെ സുസൂക്കി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു കഴിഞ്ഞു. ചാമ്പ്യന്‍ യെല്ലോ-ദുബായ് ബ്ലാക് മെറ്റാലിക് കളര്‍ സ്‌കീമിലാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ ഒരുക്കം.

17 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍, സ്‌പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍ എന്നിവയാണ് ബീറേസിംഗിന്റെ പ്രധാന സവിശേഷതകള്‍. സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനില്‍ തന്നെയാണ് ബീറേസിംഗ് പതിപ്പിന്റെയും ഒരുക്കം. 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഇടംപിടിക്കുന്നത്.

5500 rpm ല്‍ 138 bhp കരുത്തും 12500-3500 ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബീറേസിംഗ് പതിപ്പിന് നല്‍കിയിരിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.1 സെക്കന്‍ഡുകള്‍ മതി.