തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്ഷണശാലയില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് ദേവസ്വം മന്ത്രി

0
51

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതികളും ഇതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് മന്ത്രിയുടെ ഇടപെടല്‍.

എന്നാല്‍ ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പുന്നു എന്നാരോപിച്ച് ഹിന്ദു തീവ്രവാദികള്‍ രംഗത്തെത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ അന്ന് പ്രതികരിച്ചത്. ഹിന്ദു തീവ്രവാദികളുടെ ഫാസിസം അടുക്കളവരെയെത്തി എന്നു പറഞ്ഞ നേതാക്കള്‍ തന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്യാന്റീനില്‍ സസ്യാഹാരം മതിയെന്നും തീരുമാനിച്ചിരിക്കുന്നത് എന്നതാണ് രസകരം.