തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് വി. മുരളീധരൻ

0
59

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കെ.എം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരൻ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനുമടങ്ങുന്ന സംഘം കെ എം മാണിയെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന.