തേനിയിലെ കാട്ടുതീ: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി

0
54

തേനി: തേനിയിലെ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 60 ശതമാനം പൊളളലേറ്റ ഈറോഡ് സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 39 അംഗ സംഘമാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്. ദുരന്തത്തെപ്പറ്റി തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫിസര്‍ ജെയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മേയ് മാസം വരെ തമിഴ്‌നാട്ടിലെ വനമേഖലകളിലും ട്രെക്കിങ്ങിനു നിരോധനവും ഏര്‍പ്പെടുത്തി.