ത്രിരാഷ്ട്ര ട്വന്റി20 ; ഇന്ത്യ- ബംഗ്ലാദേശ് ഫൈനല്‍ ഇന്ന്

0
97

കൊ​ളം​ബോ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിൽ ഇന്ത്യ-ബംഗ്ലാദേശിനെ നേരിടും. ജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ഏഴുമണിക്ക് കൊളംബോയിലാണ് മത്സരം.കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരായി നടന്ന നാടകീയ സംഭവങ്ങളുടെ കലിപ്പ് അടങ്ങാത്തമട്ടിലാണ് ബംഗ്ലാദേശ്. അവസാന മത്സരത്തില്‍ ലങ്കന്‍ കളിക്കാരുമായി തമ്മില്‍ കളത്തില്‍ കൊമ്പുകോര്‍ത്ത ബംഗ്ലാകളിക്കാര്‍ കലിപ്പടങ്ങാതെ ഡ്രെസിംഗ് റൂമിലെ ഗ്ലാസ് ഡോര്‍ വരെ അടിച്ചു തകര്‍ത്തിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റിന് ആതിഥേയരെ കീഴടക്കിയാണ് ബംഗ്ലക്കാരുടെ ഫൈനല്‍ പ്രവേശം. കളത്തിലെ ബംഗ്ലക്കാരുടെ മോശം പെരുമാറ്റവും അമിത വിജയാഘോഷവും ലങ്കന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യക്ക് ജയ് വിളിക്കാന്‍ ലങ്കന്‍ ആരാധകപ്പടയും ഗ്യാലറിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ​​യു​​ള്ള ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​യ ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​രെ ആ​​ക്ഷേ​​പി​​ച്ചു​​കൊ​​ണ്ടു​​ള്ള ഫോ​​ട്ടോ​​ഷോ​​പ്പ് ചി​​ത്ര​​ങ്ങ​​ൾ ധാ​​ക്ക​​യി​​ലെ തെ​​രു​​വു​​ക​​ളി​​ൽ നി​​റ​​ഞ്ഞി​രു​ന്നു. ബംഗ്ലാദേശിന്‍റെ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, മു​​ഷ്ഫി​​ഖ​​ർ റ​​ഹീം, മ​​ഹ​​മ​​ദു​​ള്ള​ തു​ട​ങ്ങി​യ​വ​രെ എ​​ഴു​​തി​​ത്ത​​ള്ളാ​​നാ​​വി​​ല്ല. ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും ശി​​ഖ​​ർ ധ​​വാ​​നും ഏ​​തു ടീ​​മി​​നെ​​തി​​രേ​​യും എ​​വി​​ടെ​​യും മി​​ക​​ച്ച സ്കോ​​ർ നേ​​ടാ​​ൻ ക​​ഴി​​വു​​ള്ള​​വ​​രാ​​ണ്. ബൗ​​ളിം​​ഗി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ബം​​ഗ്ലാ​ദേ​​ശ് പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രു​​ടെ നി​​ര​​യാ​​ണ്. ഇ​​ന്ത്യ​​ക്കാ​​ണെ​​ങ്കി​​ൽ കൂ​​ടു​​ത​​ലും പു​​തു​​മു​​ഖ​​ങ്ങ​​ളും പ​​രി​​ച​​യ​​സ​​ന്പ​​ത്തി​​ൽ കു​​റ​​വു​​ള്ള​​വ​​രു​​മാ​​ണ്.