ദേശീയഗാനത്തിലെ ‘അധിനായക്’ എന്ന ഭാഗം നീക്കണമെന്ന് ഹരിയാന ബിജെപി മന്ത്രി

0
64

മും​ബൈ: ദേ​ശീ​യ​ഗാ​ന​ത്തി​ലെ അ​ധി​നാ​യ​ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഹ​രി​യാ​ന ബി​ജെ​പി മ​ന്ത്രി അ​നി​ല്‍ വി​ജ്. അ​ധി​നാ​യ​ക് എ​ന്ന വാ​ക്ക് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യ​മാ​യ​തി​നാ​ല്‍ ഈ ​വാ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് വിജ് പറയുന്നത്. ഇന്ത്യയില്‍ നമുക്ക് സ്വേച്ഛാധിപത്യമില്ല, ജനാധിപത്യമാണ്. അതുകൊണ്ട് ദേശീയഗാനത്തില്‍ നിന്ന് അധിനായക് എന്നു വാക്ക് നീക്കേണ്ടതുമാണ്- നേരത്തെ, ദേശീയഗാനത്തിലെ സിന്ധ് എന്ന വാക്ക് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി അനില്‍ വിജ്.

ദേശീയഗാനത്തില്‍നിന്നു ‘സിന്ധ്’ എന്ന വാക്ക് ഒഴിവാക്കണമെന്നും വടക്കുകിഴക്കന്‍ മേഖലകളെ പരാമര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം റിപുന്‍ ബോറ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.