പി.എസ്.സി ഹയര്‍ സെക്കന്‍ഡറി അധ്യാപക പരീക്ഷ ചോദ്യപേപ്പറില്‍ വ്യാപക കോപ്പിയടി

0
63

തിരുവനന്തപുരം: പി.എസ്.സി നടത്തിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക പരീക്ഷയുടെ ചോദ്യപേപ്പറില്‍ വ്യാപക കോപ്പിയടി. നെറ്റ്പരീക്ഷയുടെ പഴയ ചോദ്യ പേപ്പറുകളില്‍നിന്ന് ഓപ്ഷന്‍സ് അടക്കം കോപ്പിയടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയാറിന് പിഎസ്സി നടത്തിയ ഹയര്‍ സെക്കന്ററി കെമിസ്ട്രി അധ്യാപക പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെയാണ് പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈ ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും 2015 ല്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത്തരത്തില്‍ വിവിധ ചോദ്യപേപ്പറുകളില്‍ നിന്നായി 43 ചോദ്യങ്ങള്‍ പിഎസ്സി കടമെടുത്തിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ എഴുപത് വിഷയാധിഷ്ഠിത ചോദ്യങ്ങളും മുപ്പത് പൊതുവിജ്ഞാനചോദ്യങ്ങളുമാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എച്ച്എസ് അധ്യാപകപരീക്ഷയ്ക്കുണ്ടായിരുന്നത്. മൂന്നുമണിക്കൂര്‍ കൊണ്ട് എഴുതേണ്ട നെറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ വന്നതോടെ ഉദ്യോഗാര്‍ഥികളും വെട്ടിലായി.