പി.ജയരാജന് നേരെയുള്ള വധഭീഷണി പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയെന്ന് ബിജെപി

0
60

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരെയുള്ള വധഭീഷണി, ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടി പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണെന്ന് ബിജെപി.

ജയരാജന് ബിജെപി-ആര്‍.എസ്.എസ് വധഭീഷണിയെന്ന് ജില്ലാ പൊലീസ് മേധാവിയാണ് സര്‍ക്കുലറിലൂടെ അറിയിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് സര്‍ക്കുലറിലുള്ളത്.

ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർധിപ്പിക്കാനും പൊലീസ് സർക്കുലറിൽ നിർദേശമുണ്ട്. രണ്ട് ഗൺമാന്മാരാണു നിലവിൽ ജയരാജനു സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതു വർധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.