പി ജയരാജന് വധഭീഷണി; സുരക്ഷ ശക്തമാക്കി

0
54

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. അതീവജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അടിയന്തരസന്ദേശമയച്ചു. ജയരാജന്റെ സുരക്ഷ കര്‍ശനമാക്കി.

ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർധിപ്പിക്കാനും പൊലീസ് സർക്കുലറിൽ നിർദേശമുണ്ട്. രണ്ട് ഗൺമാന്മാരാണു നിലവിൽ ജയരാജനു സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതു വർധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.