പ്രശസ്ത വയലിനിസ്റ്റ് ദിലീപ് റോയ് അന്തരിച്ചു

0
80

കൊല്‍ക്കത്ത: പ്രശസ്ത വയലിനിസ്റ്റ് ദിലീപ് റോയ് (83)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.

സംഗീതത്തിലുള്ള സംഭാവന കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ റോയ്ക്ക് സംഗീത സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ദിലീപ് റോയിയുടെ വിയോഗം സംഗീത ലോകത്തിന് പകരം വെക്കാനാകാത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മമത ബാനര്‍ജി പറഞ്ഞു. റോയിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മമത പറഞ്ഞു.