ബംഗാളില്‍ നെഹ്‌റു പ്രതിമയില്‍ കറുത്ത നിറം പൂശി

0
46

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കുനേരെ കരി ഓയില്‍ ഒഴിച്ചു. കത്വ നഗരത്തിലെ ടെലിഫോണ്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന പ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ ബിജെപിയ്ക്ക് പങ്കുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. പ്രതിമ നഗരസഭ ചെലവില്‍ വൃത്തിയാക്കുമെന്ന് കത്വ നഗരസഭ ചെയര്‍മാന്‍ രബീന്ദ്രനാഥ് ചതോപാധ്യായ പറഞ്ഞു.

അക്രമികൾക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.