‘മിണ്ടരുത് ‘ ആല്‍ബം ശ്രദ്ധേയമാകുന്നു

0
81

 

സമകാലീന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ആക്ഷേപ ഹാസ്യമായി ചിട്ടപ്പെടുത്തിരിക്കുന്ന മിണ്ടരുത് എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. സാധാരണക്കാരായ ജനങ്ങളെ അഭിനയിപ്പിച്ചുകൊണ്ട് ഒരു ദിവസം കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.

മലയാള ചിത്രം മാല്‍ഗുഡി ഡെയ്‌സിന് സംഗീതമൊരുക്കിയ ടി.എസ്. വിഷ്ണുവാണ് ഈ ആല്‍ബം ചിട്ടപ്പെടുത്തിയതും വരികള്‍ എഴുതിയതും ആലപിച്ചതും.
ഡി.ഒ.പി- ജി. കൃഷ്ണ, എഡിറ്റിംങ്- ഷാജി ലാല്‍ പി.വി (ഷി ടാക്സ്, മാല്‍ഗുഡി ഡെയ്സ് ഫെയിം), മ്യൂസിക്ക് റെക്കോഡിസ്റ്റ്- ജിബിന്‍ ജോര്‍ജ്ജ്, മ്യൂസിക് മിക്സ്-ഹാപ്പി ജോസ് ,ഓഡിയോ സ്റ്റുഡിയോ – ദ വുഡ് പെക്കര്‍ സ്റ്റുഡിയോ കൊച്ചി.

മലയാളികള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ആല്‍ബത്തിന്റെ പ്രമേയം.