യുപിയില്‍ യമുന എക്‌സ്പ്രസ് വേയില്‍ വാഹനാപകടം;എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

0
47

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു അപകടം. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്.

ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന നാല് പേര്‍ക്ക് കൂടി അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.