രാജ്യത്തെ 64 ബാങ്കുകളില്‍ ഉടമസ്ഥരില്ലാതെ 11,302 കോടി രൂപയുടെ നിക്ഷേപം

0
81

ന്യൂഡല്‍ഹി: രാജ്യത്തെ 64 ബാങ്കുകളില്‍ ഉടമസ്ഥരില്ലാതെ 11,302 കോടി രൂപയുടെ നിക്ഷേപം. മൂന്ന് കോടി അക്കൗണ്ടുകളിലായാണ് ഇത്രയധികം രൂപ ഉടമസ്ഥരില്ലാതെയുള്ളതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ അക്കൗണ്ടുകളിലെ തുകക്ക് അവകാശവാദം ഉന്നയിച്ച് ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. പി.എന്‍.ബി ബാങ്കില്‍ 1,250 കോടി രൂപയും മറ്റ് പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്. സ്വകാര്യ ബാങ്കുകളിലെ ഉടമസ്ഥരില്ലാതെയുള്ള ആകെ നിക്ഷേപം 1,416 കോടിയാണ്.