ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു

0
67

ബെയ്ജിംഗ്‌: ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ലി കെചിയാംഗിനെ ചൈനീസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചൈനീസ് പാര്‍ലമെന്റിലെ 2,966 പേരില്‍ 2,964 പേരും കെചിയാംഗിന് വോട്ട് രേഖപ്പെടുത്തുകയുണ്ടായി.

2013 ലാണ് കെചിയാംഗ് ആദ്യമായി ചൈനീസ് പ്രധാനമന്ത്രിയാകുന്നത്. അ​ഞ്ചു വ​ർ​ഷം നീ​ളു​ന്ന ര​ണ്ടാ​മ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രാ​ഴ്ച മു​ന്പു പാ​സാ​ക്കി​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി വ​ഴി പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നും ര​ണ്ടു​ടേം എ​ന്ന വ്യ​വ​സ്ഥ നീ​ക്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചു ഷി​ക്ക് ആ​ജീ​വ​നാ​ന്തം പ്ര​സി​ഡ​ന്‍റാ​യി തു​ട​രാം. പാ​ർ​ല​മെ​ന്‍റി​ലെ 2970 പേ​രും ഷി​ക്ക് വോ​ട്ട് ചെ​യ്തു.