വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറി:ചെന്നിത്തല

0
59

വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ്രസ്ഥാനമാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോൺഗ്രസ് കേവലം രാഷ്ട്രീയ പാർട്ടിയല്ല, ഇന്ത്യയുടെ ഡിഎൻഎ ഉള്ള മഹാപ്രസ്ഥാനമാണ്. നാടിന്റെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച പ്രസ്ഥാനത്തെ വെല്ലുവിളിച്ച്, മാപ്പെഴുതി നൽകി സ്വാതന്ത്ര്യ പോരാട്ടത്തിൽ നിന്നും പിന്തിരിഞ്ഞോടിയവരുടെ പിൻഗാമികൾ മുന്നോട്ട് പോകുമ്പോൾ ഇവിടെ പരാജയപ്പെടുന്നത് കോൺഗ്രസ് മാത്രമല്ല ഇന്ത്യക്കാർ അപ്പാടെയാണ്. വർദ്ധിത വീര്യത്തോടെ കോൺഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി.