വി​യ​റ്റ്നാം മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഖ​യ് അന്തരിച്ചു

0
57

ഹ​നോ​യ്: ക​മ്മ്യൂ​ണി​സ്റ്റ് വി​യ​റ്റ്നാ​മി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ​ൻ വാ​ൻ ഖ​യ് (85) അ​ന്ത​രി​ച്ചു. ചി ​മി​ൻ സി​റ്റി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. 1997-2006 കാ​ല​ഘ​ട്ട​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ദ്ദേ​ഹം യു​എ​സു​മാ​യു​ള്ള ബ​ന്ധം പു​തു​ക്കു​ന്ന​തി​നു നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

1933 ഡി​സം​ബ​ര്‍ 25ല്‍ ​ജ​നി​ച്ച ഖ​യ് മു​ന്‍ സോ​വി​യ​റ്റ് യൂ​ണി​യ​നി​ല്‍ സാ​മ്ബ​ത്തി​ക​ശാ​സ്​ത്ര പ​ഠ​നം ന​ട​ത്തി. 1975 ക​മ്മ്യൂ​ണി​സ്റ്റ് ഏ​കീ​കൃ​ത​മാ​യ​തോ​ടെ ഹോ ​ചി മി​ന്‍ സി​റ്റി​യി​ല്‍ തി​രി​ച്ചെ​ത്തി​യ ഖ​യ് 1985ല്‍ ​സി​റ്റി​യു​ടെ മേ​യ​റാ​യി. 1997 പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം 2005 വാ​ഷിം​ഗ്ട​ണ്‍ സ​ന്ദ​ര്‍​ശി​ച്ചു.