വീണ്ടും പാക് ഷെല്ലാക്രമണം; അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടു

0
52

ജമ്മു: ജമ്മുകാശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെയോടെ ഉണ്ടായ ഷെല്ലാക്രമണം തുടരുകയാണ്.

ഷെല്ലാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലാന്‍സ് നായിക് സാം എബ്രഹാം അടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാക് വെടിവെയ്പിനെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്‌റെ പറഞ്ഞു. കൂടാതെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.