ശശികലയുടെ ഭര്‍ത്താവ് ഐസിയുവില്‍: നില അതീവ ഗുരുതരം

0
66

ചെന്നൈ : ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നടരാജന്‍ കഴുയുന്നതെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി . ക്രോണിക് ലിവര്‍ രോഗിയായ നടരാജന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു .അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയിപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് .