ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു

0
53

കൊളംബോ: ശ്രീലങ്കയിലെ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു.

സംഘർഷത്തിനുശേഷം രണ്ടാഴ്ച പിന്നിടുന്പോൾ പലമേഖലകളിലും സമാധാനം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അടിയന്തരാവസ്ഥ ഒൗദ്യോഗികമായി പിൻവലിക്കുന്നത്. 2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു ശ്രീ​​ല​​ങ്ക​​യി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. എ​​ൽ​​ടി​​ടി​​ഇയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​കാ​​ല​​ത്തു നി​​ര​​വ​​ധി ത​​വ​​ണ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്.