ക്രൂശിത രൂപങ്ങള്‍ അണിയുന്നത് മതചിഹ്നത്തിന്റെ ദുരുപയോഗമാണെന്ന് മാര്‍പ്പാപ്പ

0
52

ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൂശിത രൂപങ്ങള്‍ അണിയുന്നത് മതചിഹ്നത്തിന്റെ ദുരുപയോഗമാണെന്ന് പോപ്പ് അഭിപ്രായപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അടുത്തിടെ നടത്തിയ പ്രഭാഷണത്തിലാണ് പോപ്പ് നിലപാട് വ്യക്തമാക്കിയത്. മതചിഹ്നങ്ങളെ ഫാഷന്റെ ഭാഗമായി ഉപയോഗിക്കുന്നതിന് പകരം ധ്യാനിക്കുന്നതിനും ചിന്തിക്കുന്നതിനുമാണ് അനിവാര്യമായിരിക്കുന്നതെന്നും പോപ്പ് പറഞ്ഞു.

കുരിശ് രൂപം ആഭരണമോ വസ്ത്രത്തിന്റെ ഭാഗമോ ആക്കി പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നു. കുരിശ് രൂപത്തിന്റെ അര്‍ത്ഥം വളരെ ആഴത്തിലുള്ളതാണെന്നും പോപ്പ് പറഞ്ഞതായി ‘ദ ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെക്കാലമായി ഫാഷന്‍ ലോകത്ത് ഏറ്റവുമധികം പ്രചാരം ലഭിച്ചിരിക്കുന്നത് കുരിശ് രൂപത്തിനാണ്. വിഖ്യാത പോപ് ഗായകരായ റിഹാന, മഡോണ, ജസ്റ്റിന്‍ ബീബര്‍, ലേഡി ഗാഗ തുടങ്ങി നിരവധി പ്രശസ്തരാണ് കഴുത്തിലും കാതിലുമൊക്കെ കുരിശ് ധരിച്ച് വേദിയില്‍ എത്തിയിരിക്കുന്നത്.