ട്രെന്‍ഡി ഡബിള്‍ ലെയര്‍ മാലകള്‍..

0
130

ഓരോ ആഭരണത്തിലും ട്രെന്‍ഡുകള്‍ മാറി മാറി വരുകയാണ്. ഏത് തരം ഡ്രസ്സിനും ഇണങ്ങുന്ന രീതിയില്‍ പുതിയ തരം മാലകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. സാരി , ചുരിദാര്‍ ,മിഡി തുടങ്ങിയ വേഷങ്ങള്‍ക്കൊപ്പം കഴുത്തില്‍ അണിയാന്‍ കഴിയുന്ന രണ്ട് ലെയര്‍ മള്‍ട്ടി കളര്‍ ലോങ് ചെയിനാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

കൊറിയന്‍ ബീഡ്സും ഷെല്ലും ഇടകലര്‍ത്തി കോര്‍ത്തിണക്കിയ മാലകളാണ് ലേറ്റസ്റ്റ്.

 

ഡബിള്‍ ലെയറായി ഇടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇത്തരം മാലകള്‍ ലോങ് ചെയിനായി അണിയാം. മള്‍ട്ടി കളറില്‍ ക്രിസ്റ്റല്‍ മിക്സ് ചെയ്ത മാലകളാണ് ഇതില്‍ ഏറെയും.125 രൂപ മുതല്‍ വില തുടങ്ങുന്നു. വെള്ളി നൂലില്‍ സില്‍വര്‍ ബീഡ്‌സ് കോര്‍ത്ത ലോംഗ് ചെയിന് 100 രൂപയാണ് വില.

 

വലുതും ചെറുതുമായ മുത്തുകള്‍ കോര്‍ത്തിണക്കിയ മാലകളും പുതിയ ട്രെന്‍ഡാണ്.