കരീനയുടെ ടി ഷര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടി

0
95

മലയാളത്തിലെ നടിമാരെ സംബന്ധിച്ചിടത്തോളം പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവ് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാല്‍ ബോളിവുഡ് നടിമാര്‍ക്ക് ഇത് ഒരു പ്രശ്‌നമല്ല. പ്രസവശേഷം ഉണ്ടാകുന്ന വയറും തടിയുമൊക്കെ കുറച്ച് വളരെ പെട്ടെന്നു തന്നെ അവര്‍ സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ച് വരുന്നു. ഫിറ്റ്‌നസ് ഭ്രമം തന്നെയാണ്
ഈ തിരിച്ച് വരവിന്റെ പിന്നിലുളള രഹസ്യം.

എത്ര തിരക്കാണെങ്കിലും താരങ്ങള്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ മറക്കാറില്ല.
ഐശ്വര്യ റായിയുടേയും കരീന കപൂറിന്റേയും ഫിറ്റ്‌നസ് രഹസ്യവും അതുതന്നെയാണ്. കൃത്യമായ വര്‍ക്ക് ഔട്ടിലൂടെയാണ് താരങ്ങള്‍ പഴയ ശരീരസൗന്ദര്യം വീണ്ടെടുത്തത്.
കരീന കപൂറിന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ നോക്കാം..
ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കാണ് കരീന കപൂര്‍. പ്രസവശേഷം ഉണ്ടായ തടികുറച്ച് കരീന വീണ്ടും സീറോ സൈസില്‍ എത്തിയിരിക്കുകയാണ്. കരീനയുടെ വര്‍ക്ക് ഔട്ട് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഫാഷന്റെ കാര്യത്തിലും കരീന ഒട്ടും പിന്നിലല്ല. ജിമ്മില്‍ പോകുമ്പോഴും കരീന സ്റ്റൈലിഷായിരിക്കും. എന്നാല്‍ വളരെ സിംപിളും ആയിരിക്കും. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.


വളരെ സിമ്പിള്‍ ആയ ടി ഷര്‍ട്ടും കറുത്ത യോഗ പാന്റ്സും ഗോള്‍ഡന്‍ നിറത്തിലുള്ള ഏവിയേറ്റേഴ്‌സുമണിഞ്ഞാണ് താരം ജിമ്മിലെത്തിയത്. എന്നാല്‍, കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും ടി ഷര്‍ട്ടിന്റെ വില കേട്ടാല്‍ ഞെട്ടും . നാല്‍പ്പത്തി ആറായിരം രൂപയാണ് കരീന അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിന്റെ വില.