ഭൂമിയിലെ ഏറ്റവും മധുരമായ പാര്‍ക്ക് ഒരുക്കി മില്‍ട്ടണ്‍ ഹെര്‍ഷി

0
56

വാട്ടര്‍ തീം, അമ്യൂസ്മെന്റ്, ഫാന്റസി, അങ്ങനെ പല രീതിയില്‍ പാര്‍ക്കുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ കൊതിയുണര്‍ത്തുന്ന ഒരു തീം പാര്‍ക്ക് തുടങ്ങിയിരിക്കുകയാണ് അമേരിക്കയില്‍. ചോക്ലേറ്റ് തീമില്‍ ചോക്ലേറ്റ് കൊണ്ടൊരു പാര്‍ക്ക്. പൂര്‍ണമായും ചോക്ലേറ്റ് കൊണ്ട് നിര്‍മിച്ച ഒരു പാര്‍ക്ക്.

മറ്റ് പാര്‍ക്കിലേതുപോലെ റോളര്‍ കോസ്റ്ററെല്ലാം ഇവിടെയുമുണ്ട്. ചോക്ലേറ്റ് കൊണ്ട് നിര്‍മ്മിച്ചതാകുമെന്നേ ഉള്ളൂ. മില്‍ട്ടണ്‍ ഹെര്‍ഷിയുടെ 121 ഏക്കര്‍ സ്ഥലത്താണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഏതൊരു ചോക്ലേറ്റ് പ്രേമികളെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ഈ പാര്‍ക്കിന്റെ നിര്‍മ്മാണം. പാര്‍ക്കിന്റെ എല്ലാ മുക്കിലും മൂലയിലും കാന്‍ഡിയുണ്ട്.

ഹെര്‍ഷീയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പെന്‍സില്‍വാനിയയിലെ ഒരു ചെറിയ ഡയറി ഫാം യൂണിറ്റാണ് ചോക്ലേറ്റ് ടൗണാക്കി സ്വന്തം പേരില്‍ മാറ്റിയത്. ഭൂമിയിലെ ഏറ്റവും മധുരമായ സ്ഥലമെന്നും ഹെര്‍ഷി തന്റെ ചോക്ലേറ്റ് പാര്‍ക്കിനെ വിശേഷിപ്പിക്കുന്നു.