കോട്ടക്കല്‍ ദേശീയപാത ബൈപാസിനെതിരെ നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി

0
43

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരമിരുന്ന ഷബീനയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷബീനയുടെ നേതൃത്വത്തിലുള്ള സ്ത്രീകളാണ് ഇവിടെ സമരം നടത്തുന്നത്.

വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ സമരം തുടങ്ങിയത്. രാവിലെ ഷബീനയെ പൊലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാല്‍ വിശദ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് സമര നേതാക്കളെല്ലാം പിരിഞ്ഞു പോയതിനു പിന്നാലെ നാടകീയമായാണ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. സമരപ്പന്തലില്‍ നിന്നും വലിച്ചിഴച്ചാണ് ഷബീനയെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തില്‍ വീണ്ടും ഒരു വനിത നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചു.