‘ഞങ്ങള്‍ നേടിയ കിരീടത്തിന് വിലയില്ലേ’…

0
52

സന്തോഷ് ട്രോഫി നേടിയ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ട്രോഫിയില്‍ ചാമ്പ്യന്‍മാരായ കേരള ടീമിന് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി എ.സി.മൊയ്തീന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കാളായ കേരള വോളിബോള്‍ പുരുഷ ടീമിന് ഇതുവരെ പ്രോല്‍സാഹനമായി പാരിതോഷികമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ‘ഞങ്ങള്‍ നേടിയ കിരീടത്തിന് വിലയില്ലേ’ എന്നാണ് പുരുഷ വോളി താരങ്ങള്‍ ചോദിക്കുന്നത്.

ക്യാപ്റ്റന്‍ ജെറോം വിനീതിനെയും കോച്ച് അബ്ദുല്‍ നാസറിനെയും അധികാരികളാരും വിളിച്ച് അഭിനന്ദിച്ചിട്ടുമില്ല. സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും പരിശീലകന്‍ സതീവന്‍ ബാലനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

വോളിബോളില്‍ കേരളം കിരീടമണിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയും കായികമന്ത്രിയും ഫെയ്‌സ്ബുക്കില്‍ അഭിനന്ദനമറിയിച്ച് ചടങ്ങ് തീര്‍ക്കുകയായിരുന്നു. ടീമിലെ ഏകതൊഴില്‍ രഹിതനായ സി.കെ.രതീഷിന് ജോലി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന മന്ത്രിയുടെ പ്രസ്താവന മാത്രമായിരുന്നു ഏക ആശ്വാസം. സംസ്ഥാന വോളിബോള്‍ അസോസിയേഷനും താരങ്ങള്‍ക്കായി സംസാരിക്കാനായി രംഗത്തു വന്നിരുന്നില്ല.

സര്‍ക്കാരിന്റെ സമീപനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രമുഖ മുന്‍ താരങ്ങളും വോളിബോള്‍ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. ‘വോളിബോളില്‍ അടുത്തിടെ ദേശീയ തലത്തില്‍ രണ്ട് ചമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഒരു ടീമുണ്ട്. അതേ നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ. സ്വീകരണം അവര്‍ക്കുമാകാം’ എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

ടോം ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘അരികില്‍ ചേര്‍ത്ത് നിര്‍ത്തി ആ കൈകള്‍ കൊണ്ട് നമ്മുടെ ചുമലില്‍ ഒന്ന് തട്ടിക്കൊണ്ടു തകര്‍ത്തെടാ മക്കളേ എന്ന് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്ന കാതുകളും ആ കൈ കൊണ്ട് ഉള്ള തട്ട് കിട്ടാന്‍ കൊതിക്കുന്ന 2 ചുമലുകളും നമുക്കുണ്ട്. അതെങ്കിലും ആഗ്രഹിക്കാനുള്ള അവകാശം നമുക്കില്ലേ?’ എന്ന് ചോദിക്കുകയാണ് കേരളാ ടീം സഹപരിശീലകന്‍ ഇ.കെ കിഷേര്‍ കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ…

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം