ബയോ ടോയ്ലറ്റ് നിര്‍മ്മിക്കാനായി 10 ലക്ഷം രൂപ നല്‍കി അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും

0
39

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ അഭിനയിച്ച അവസാനത്തെ ചിത്രങ്ങള്‍ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു. ടോയ്ലറ്റ്: ഏക് പ്രേം കഹാനി, പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ മുന്നോട്ട് വെച്ചത് വളരെ പ്രസക്തമായ വിഷയങ്ങളായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് വിഷയമാക്കിയാണ് ‘ടോയ്ലറ്റ്’ സിനിമ നിര്‍മ്മിച്ചത്. ശൗചാലയത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ചിത്രം അവതരിപ്പിച്ചത്. ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ഗ്രാമത്തിലെ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പാഡ്മാന്‍ ചിത്രം ഒരുക്കിയത്.

എന്നാല്‍ യതാര്‍ത്ഥ ജീവിതത്തിലും സമൂഹത്തിനായി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും
ജുഹു ബീച്ചില്‍ ബയോ ടോയ്ലറ്റ് നിര്‍മ്മിക്കാനായി 10 ലക്ഷം രൂപയാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേര്‍ വന്നുപോകുന്ന ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഖേദകരമാണെന്ന് താരം പറഞ്ഞു.

ഈ വിഷയം രാഷ്ട്രീയ നേതാക്കളെ അക്ഷയ് ബോധിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാം പാര്‍ട്ടി ശരിയാക്കും എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.