ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സകിട്ടാതെ മരിച്ച സംഭവം;ബസ് ജീവനക്കാര്‍ക്കെതിരെ കേസ്‌

0
68

കൊച്ചി: ഓടുന്ന ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനേയും കൊണ്ട് അരമണിക്കൂറോളം ബസ് യാത്ര തുടര്‍ന്ന സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. അന്വേഷണത്തിനും മൊഴിയെടുക്കലിനും ശേഷം യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞാണ് ബസ് ജീവനക്കാര്‍ അബോധാവസ്ഥയിലായ വയനാട് സ്വദേശി ലക്ഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ചത്. കണ്ടക്ടര്‍ക്കെതിരെ വൈദ്യ സഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് 304എ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. നേരത്തെ ബന്ധുക്കളുടെ പരാതി പ്രകാരം എളമക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.