കേരള കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

0
53

 

കേരള കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 7 -ാം ക്ലാസ് ജയിച്ച 2018 ജൂണ്‍ ഒന്നിന് 14 വയസ് കവിയ്യാത്ത വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം നേരിട്ട് സമര്‍പ്പിക്കുകയോ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കാവുന്നതാണ്.

ആണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം [ വടക്കന്‍, തെക്കന്‍] കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില – പഞ്ചവാദ്യം , മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന ‘ തുള്ളല്‍, കര്‍ണ്ണാടക സംഗീതം.
പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷയും പ്രോസ്‌പെക്ടസ്സും 2018 ഏപ്രില്‍ 3 മുതല്‍ കലാമണ്ഡലം വെബ്‌സൈറ്റില്‍ നിന്നും [ w w w;. Kalamandalm, org] ഡൗണ്‍ലോഡ് ചെയാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – 2018 ഏപ്രില്‍ 21 .
അപേക്ഷകര്‍ക്ക് പൊതുവിജ്ഞാന പരീക്ഷ ഉണ്ടായിരിക്കും . 2018 മെയ് 2 ന് കലാമണ്ഡലം ആര്‍ട്ട ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ വച്ചു നടക്കുന്ന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ സ്വന്തം ചിലവില്‍ എത്തേണ്ടതാണ്.

2018 ജൂണ്‍ 1 ന് 14 വയസ്സ് പൂര്‍ത്തിയാകാത്ത ഏപ്രില്‍ 21-നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ അപേക്ഷകര്‍ക്കും ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല എങ്കിലും പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.